കോന്നി: പയ്യനാമണ്‍ ചെങ്കുളം പാറമടയില്‍ പാറ അടർന്നു വീണ് രണ്ടു പേർ കല്ലുകള്‍ക്കിടയില്‍ അകപ്പെട്ടു. ജാർഖണ്ഡ്, ഒറീസ സ്വദേശികളാണ് കുടുങ്ങിക്കിടക്കുന്നത്.
പാറ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇവരെ പുറത്തെടുക്കാനുള്ള ശ്രമം നടക്കുകയാണ്. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയായിരുന്നു അപകടം.
പാറ നീക്കം ചെയ്യുന്നതിനിടെ ഹിറ്റാച്ചിയ്ക്ക് മുകളിലേയ്ക്ക് ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. ഹിറ്റാച്ചി ഓപ്പറേറ്ററും ഹെല്‍പ്പറുമാണ് അപകടത്തില്‍പ്പെട്ടത്. ഹിറ്റാച്ചി പൂർണമായും തകർന്ന നിലയിലാണ്.
ഹിറ്റാച്ചിക്കും തൊഴിലാളികള്‍ക്കും മുകളിലേയ്ക്ക് വലിയ പാറക്കല്ലുകള്‍ അടർന്നു വീഴുകയായിരുന്നു. പാറ വീഴുന്നത് തുടരുന്നതിനാല്‍ രക്ഷാപ്രവർത്തനം പ്രയാസകരമാണ്. ക്രെയിൻ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.