Zygo-Ad

കാലവർഷം അടുത്ത ആഴ്ച്ചയോടെ വീണ്ടും സജീവ മാകുമെന്ന് സൂചന.

 


സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച പെയ്ത മഴയ്ക്ക് രണ്ട് ദിവസമായി നേരിയ ശമനമുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത് താൽകാലികമാണെന്നും അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് കാലവര്‍ഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ജൂണ്‍ 10,11 തീയതികള്‍ മുതല്‍ കാലവര്‍ഷം സജീവമാകും. എന്നാല്‍ കഴിഞ്ഞയാഴ്ച ലഭിച്ചത് പോലെയുള്ള അതിതീവ്ര മഴയ്ക്ക് സാദ്ധ്യതയില്ല. അതിതീവ്ര മഴയ്ക്കോ ശക്തമായ മഴയ്ക്കോ സാദ്ധ്യത ഇല്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നു. 

സാധാരണ മഴയാകും ലഭിക്കുക. വടക്കന്‍ കേരളത്തില്‍ ജൂണ്‍ 6, 7, 8 തീയതികള്‍ മഴയ്ക്ക് സാദ്ധ്യതയുണ്ട്. എന്നാല്‍ അതിതീവ്ര മഴയ്ക്കോ ശക്തമായ മഴയ്ക്കോ സാദ്ധ്യതയില്ല. മദ്ധ്യ-തെക്കന്‍ കേരളത്തില്‍ കാര്‍മേഘങ്ങള്‍ ഇരുണ്ടു കൂടുമെങ്കിലും മഴയ്ക്ക് സാദ്ധ്യത കുറവാണ്. ജൂണ്‍ 5 മുതല്‍ 9 വരെ കേരളത്തില്‍ മഴയുടെ അളവ് നന്നായി കുറയുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വിലയിരുത്തുന്നു. അതേസമയം, സംസ്ഥാനത്ത് മഴ ശക്തമാകുന്നത് കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നുമുതല്‍ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്ത മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

വളരെ പുതിയ വളരെ പഴയ