Zygo-Ad

പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം; വാഹനത്തില്‍ കയറ്റി കൊണ്ടു പോയി പീഡിപ്പിച്ചു, പ്രതി പിടിയില്‍


തൃശ്ശൂർ: പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. പെരുമ്പിലാവ് കൊരട്ടിക്കര പ്രിയദർശിനി നഗറില്‍ താമസിക്കുന്ന ആനപ്പറമ്പില്‍ വീട്ടില്‍ റഷീദിനെയാണ് (43) അറസ്റ്റ് ചെയ്തത്.

ഒളിവില്‍ പോയ പ്രതിയെ കുന്നംകുളം പോലീസ് ആഴ്ചകളായി അന്വേഷിക്കുകയായിരുന്നു. പരാതി പ്രകാരം, പ്രതി ഇയാളുടെ വാഹനത്തില്‍ കുട്ടിയെ കയറ്റി കൊണ്ടു പോയതിനു ശേഷം ആളൊഴിഞ്ഞ സ്ഥലത്ത് വച്ചും പിന്നീട് വാഹനത്തില്‍ വച്ചും പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തി.

പിന്നീട് കുട്ടി വിഷാദത്തിലേക്ക് നീങ്ങുകയായിരുന്നു. ക്ലാസ്സില്‍ കുട്ടി വിഷമിച്ചിരിക്കുന്നത് കണ്ട അധ്യാപകർ കാര്യം ചോദിച്ചപ്പോഴാണ് പീഡനം വിവരം പുറത്ത് വരുന്നത്. തുടർന്ന് അധ്യാപകർ ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു.

 ചൈല്‍ഡ് ലൈൻ അധികൃതർ പരാതി പൊലീസിന് കൈമാറി. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യുകെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. ഇയാളെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

വളരെ പുതിയ വളരെ പഴയ