Zygo-Ad

വെള്ളക്കുപ്പികൾ ബസിൽ നിന്ന് വലിച്ചെറിഞ്ഞതിന് 2000 രൂപ പിഴ

 


കണ്ണൂർ  നഗരത്തിൽ  വെള്ളക്കുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ്ഞതിന് ബസിന് പിഴ ചുമത്തി.കണ്ണൂർ കൂത്തുപറമ്പ് റൂട്ടിൽ സർവീസ് നടത്തുന്ന KL 58 AJ 7335  കസർമുല്ല ബസ്സിൽ നിന്നാണ് രണ്ടുതവണയായി ആശീർവാദ് ഹോസ്പിറ്റലിൽ സമീപം റോഡിലേക്ക് വെള്ളക്കുപ്പികൾ ബസ് ജീവനക്കാരൻ വലിച്ചെറിഞ്ഞത്.ഇത് ശ്രദ്ധയിൽ പെട്ട ഡോക്ടർ ഗ്രിഫിൻ വീഡിയോ ക്ലിപ്പുകൾ സഹിതം നൽകിയ പരാതിയിലാണ്  കോർപ്പറേഷൻ പിഴ ചുമത്തിയത്. സ്റ്റാൻ്റിൽ നിന്നും തിരകെ വരികയായിരുന്ന ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം 17 ന്  രാവിലെയായിരുന്നു സംഭവം.ബസ്റ്റാൻ്റിൽ ഉൾപ്പെടെ  ബൂത്തുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ബോട്ടിലുകൾ അവയിൽ നിക്ഷേപിക്കാതെ വാഹനങ്ങളിൽ നിന്ന് വലിച്ചെറിയുന്നത് പതിവാണ് .

വളരെ പുതിയ വളരെ പഴയ