അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട സർക്കാർ ഉദ്യോഗസ്ഥനെതിരെ നടപടി. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർ പവിത്രനാണ് ഫെയ്‌സ്ബുക്കിൽ രഞ്ജിതയെ കുറിച്ച് മോശം കമൻ്ിട്ടത്. റവന്യു മന്ത്രി കെ. രാജൻ്റെ നിർദേശ പ്രകാരം ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാൻ കാസർകോട് കളക്ടർ കെ.ഇംബശേഖറാണ് സസ്പെൻഡ് ചെയ്തു. മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഉച്ചയ്ക്ക് മുമ്പ് ഉത്തരവിറങ്ങും. സംഭവം വിവാദമായതോടെ ഇയാൾ കമന്റ് പിൻവലിച്ചിരുന്നു.