Zygo-Ad

സ്വര്‍ണവിലയിൽ കുതിപ്പ്: പവന് 74,360 രൂപയായി, വര്‍ധന 1,560 രൂപ


 കണ്ണൂർ: മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം സ്വര്‍ണ വിലയിലും പ്രതിഫലിച്ചു. പവൻ വില 1,560 രൂപ കൂടി 74,360 രൂപയും ഗ്രാമിന് 195 രൂപ വര്‍ധിച്ച് 9,295 രൂപയുമായി.  രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എം സി എക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാകട്ടെ ഒരു ലക്ഷം രൂപ പിന്നിടുകയും ചെയ്തു. വെള്ളിയുടെ വിലയിലും സമാനമായ വര്‍ധനവുണ്ടായി.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 3,425 ഡോളര്‍ നിലവാരത്തിലാണ്. ഭൗമരാഷ്ട്രീയ സംഘര്‍ഷം കൂടുന്ന സാഹചര്യത്തില്‍ സുരക്ഷിത സുരക്ഷിതമായ ആസ്തിയിലേക്ക് നിക്ഷേപകര്‍ മാറുന്നതാണ് സ്വര്‍ണ വില വര്‍ധനവിന് പിന്നില്‍.

വളരെ പുതിയ വളരെ പഴയ