Zygo-Ad

സ്വകാര്യ ട്രിപ്പിന് നിരക്ക് കുറച്ച് കെ.എസ്.ആർ.ടി.സി


ചെലവ് കുറച്ച് അധിക വരുമാനം നേടുന്നതിന് നിലവിൽ ലഭ്യമായ സ്പെയർ ബസുകൾ ഉപയോഗിക്കാൻ കെ.എസ്.ആർ.ടി.സി കല്യാണങ്ങൾക്കും സ്വകാര്യ പരിപാടികൾക്കുമായുള്ള ചാർട്ടേർഡ് ട്രിപ്പുകൾക്ക് നിരക്ക് കുറച്ച് നൽകാനാണ് തീരുമാനമെന്ന് കെഎസ്ആർടിസി അറിയിച്ചു. 

എ, ബി, സി, ഡി എന്നിങ്ങനെ 4 വിഭാഗമാക്കിയാണ് പുതിയ നിരക്ക് പ്രഖ്യാപിച്ചത്. ഓർഡിനറി മുതൽ വോൾവോ വരെ ഈ നിരക്ക് ബാധകമാണ്.

 ബസുകൾ അറ്റകുറ്റപ്പണി നടത്തി നിരത്തിൽ ഇറക്കിയതോടെയാണ് കൂടുതൽ ബസുകൾ ലഭ്യമായത്.

വളരെ പുതിയ വളരെ പഴയ