Zygo-Ad

നദികളില്‍ നിന്ന് മണല്‍ വാരാന്‍ നൽകിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കി

 


തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ന​ദി​ക​ളി​ല്‍ നി​ന്ന്​ മ​ണ​ല്‍ വാ​രാ​ന്‍ ന​ൽ​കി​യ അ​നു​മ​തി സ​ര്‍ക്കാ​ര്‍ റ​ദ്ദാ​ക്കി. മേ​യ്​ 19നാ​ണ്​ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലാ​ൻ​ഡ് ആ​ൻ​ഡ് ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്റ് (ഐ.​എ​ൽ.​ഡി.​എം) ത​യാ​റാ​ക്കി​യ 12 ഇ​ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച്​​ റ​വ​ന്യൂ​വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഐ.​എ​ൽ.​ഡി.​എം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ മാ​ത്രം അം​ഗീ​ക​രി​ച്ച്​ ഉ​ത്ത​ര​വി​റ​ക്കി​യ​തി​നെ​തി​രെ വ്യ​വ​സാ​യ, ജ​ല​വി​ഭ​വ വ​കു​പ്പു​ക​ൾ രം​ഗ​ത്ത്​ വ​ന്നി​രു​ന്നു. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ച്, ര​ണ്ട്​ വ​കു​പ്പു​ക​ളു​ടെ​യും അ​ഭി​പ്രാ​യ​ങ്ങ​ൾ കൂ​ടി ചേ​ർ​ത്ത്​ പു​തു​ക്കി​യ ഉ​ത്ത​ര​വി​റ​ക്കു​മെ​ന്നാ​ണ്​ റ​വ​ന്യൂ വ​കു​പ്പ്​ വ്യ​ക്ത​മാ​ക്കു​ന്ന​ത്. 10 വ​ര്‍ഷ​മാ​യി നി​ര്‍ത്തി​വെ​ച്ചി​രു​ന്ന മ​ണ​ല്‍വാ​ര​ൽ ന​ട​പ​ടി​ക​ൾ​ക്കാ​ണ്​ റ​വ​ന്യൂ​വ​കു​പ്പ് ക​ഴി​ഞ്ഞ​മാ​സം അ​നു​മ​തി ന​ൽ​കി​യ​ത്.

വളരെ പുതിയ വളരെ പഴയ