Zygo-Ad

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം 1000 കടന്നു; കേരളത്തില്‍ 430 ആക്ടീവ് കേസുകൾ

 


ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് -19 കേസുകളിൽ നേരിയ വർധനവ് രേഖപ്പെടുത്തുന്നു, കേരളം, മഹാരാഷ്ട്ര, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. മെയ് 26 വരെ ഇന്ത്യയിൽ 1,009 കേസുകളുണ്ട്, കഴിഞ്ഞ ആഴ്ചയിൽ മാത്രം 700 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

പുതിയ വ്യാപനവുമായി ബന്ധപ്പെട്ട്, ഏഴ് പേർ കോവിഡ് ബാധിച്ച് മരിച്ചു, മെയ് 19 വരെ രാജ്യത്ത് ഒരു കോവിഡ് ( COVID) മരണം മാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ.

എന്നാൽ, ഇതിൽ, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബെഹൽ പറഞ്ഞു. "ഇപ്പോൾ, വന്നിട്ടുള്ള കോവിഡ് വേരിയന്റുകൾക്ക് തീവ്രത പൊതുവെ കുറവാണ്. ആശങ്കപ്പെടേണ്ട കാര്യമില്ല. എന്നാൽ, ജാഗ്രത പാലിക്കണം, എപ്പോഴും സജ്ജരായിരിക്കണം," ഐസിഎംആർ ഡയറക്ടർ ജനറൽ പറഞ്ഞു.

തുടക്കത്തിൽ തെക്ക്, പിന്നീട് പടിഞ്ഞാറ്, ഇപ്പോൾ വടക്കേ ഇന്ത്യ എന്നിങ്ങനെയാണ് കേസുകളുടെ വർദ്ധനവ് ഡോ. ബെഹൽ ചൂണ്ടിക്കാട്ടി. ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം (ഐ ഡി എസ് പി) വഴി എല്ലാ കേസുകളും നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

"ആളുകൾ ഉടനടി പ്രത്യേകിച്ച് നടപടിയൊന്നും എടുക്കേണ്ടതില്ല. എന്നാൽ, എല്ലാവരും സാധാരണ മുൻകരുതലുകൾ പാലിക്കണം. ഇപ്പോൾ പ്രത്യേകമായി ഒന്നും ചെയ്യാനില്ല," അദ്ദേഹം പറഞ്ഞു.

ബൂസ്റ്റർ ഡോസുകളുടെ ആവശ്യകതയെക്കുറിച്ചുള്ള ചോദ്യത്തിന് , നിലവിൽ വാക്സിനേഷന്റെ ആവശ്യകതയില്ലെന്ന് അദ്ദേഹം പറഞ്ഞു. "ഇന്ത്യയ്ക്ക് വാക്സിനുകൾ നിർമ്മിക്കാനുള്ള കഴിവുണ്ട്, ആവശ്യമെങ്കിൽ, നമുക്ക് ഏത് വാക്സിനും വേഗത്തിൽ നിർമ്മിക്കാൻ കഴിയും."

ഇന്ത്യയിൽ കോവിഡ്-19 കേസുകളുടെ വർദ്ധനവ് ഹോങ്കോംഗ്, സിംഗപ്പൂർ, ചൈന, തായ്‌ലൻഡ് തുടങ്ങിയ നിരവധി തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ കോവിഡ് കേസുകളുടെ കുത്തനെയുള്ള വർദ്ധനവിന് തുല്യമാണ്.

ഇന്ത്യൻ SARS-CoV-2 ജീനോമിക്സ് കൺസോർഷ്യം (INSACOG) രേഖകൾ പ്രകാരം, ഇന്ത്യയിൽ വന്നിട്ടുള്ളകേസുകൾ വേരിയന്റ് NB.1.8.1 ന്റെ ഒരു കേസും LF.7 തരത്തിലുള്ള നാല് കേസുകളും കണ്ടെത്തിയിട്ടുണ്ട്. ഏപ്രിലിൽ തമിഴ്‌നാട്ടിൽ ഒരു NB.1.8.1 കേസും മെയ് മാസത്തിൽ ഗുജറാത്തിൽ നാല് LF.7 കേസുകളും ആണ്.

പടിഞ്ഞാറൻ, ദക്ഷിണേന്ത്യൻ സാമ്പിളുകളുടെ ജീനോം സീക്വൻസിങ് കാണിക്കുന്നത് ഈ പുതിയ വകഭേദങ്ങൾ ഗുരുതരമല്ലെന്നും LF.7, XFG, JN.1, NB.1.8.1 എന്നിവയുൾപ്പെടെയുള്ള ഒമിക്രോണിന്റെ ഉപ-വംശപരമ്പരകളിൽ പെട്ടതാണെന്നും ഡോ. ​​ബെഹൽ പറഞ്ഞു. ആദ്യത്തെ മൂന്ന് വകഭേദങ്ങളാണ് കൂടുതൽ റിപ്പോർട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് പരിശോധിക്കുകയാണ്, കൂടുതൽ വകഭേദങ്ങൾ ഉണ്ടോ എന്ന് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അറിയാൻ കഴിയും." അദ്ദേഹം പറഞ്ഞു

മെയ് 19 മുതൽ 26 വരെയുള്ള ആഴ്ചയിൽ കേരളത്തിൽ 430 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു, മെയ് 19 വരെ ഇത് 95 ആയിരുന്നു. ഈ മാസം രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. മെയ് 19 ലെ കണക്കനുസരിച്ച് 56 കേസുകളിൽ നിന്ന് മഹാരാഷ്ട്രയിൽ 209 കേസുകളായി ഉയർന്നും നാല് മരണങ്ങളും റിപ്പോർട്ട് ചെയ്തു,

ഡൽഹിയിലും കേസുകളുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മെയ് 19 ന് വെറും അഞ്ച് കേസുകളായിരുന്നത് 105 കേസുകൾ റിപ്പോർട്ട് കേരളത്തിൽ നിന്നുള്ള ആരോഗ്യ ഡാറ്റാ അനലിസ്റ്റ് കൃഷ്ണ പ്രസാദ് പറഞ്ഞു. “ഒരു ആഴ്ചയ്ക്കുള്ളിൽ ഡൽഹിയിൽ കേസുകളിൽ കുത്തനെ വർധനവ് ഉണ്ടായി. മെയ് 19 മുതൽ 26 വരെ ഡൽഹിയിൽ 99 സജീവ കേസുകൾ റിപ്പോർട്ട് ചെയ്തു. മെയ് 19 വരെ അഞ്ച് കേസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ,” അദ്ദേഹം പറഞ്ഞു.

കർണാടകയിലും കേസുകളുടെ വർദ്ധനവ് അനുഭവപ്പെടുന്നുണ്ട്, മെയ് 26 വരെ 47 കേസുകൾ റിപ്പോർട്ട് ചെയ്തു, മെയ് 19 വരെ ഇത് 13 എണ്ണമായിരുന്നു. . ഒരു മരണവും കർണാടകത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഗുജറാത്തിൽ 83, യു പിയിൽ 15, ബംഗാളിൽ 12, തമിഴ് നാട്ടിൽ 69 എന്നിങ്ങനെയാണ് ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകൾ

കേസുകൾ വർദ്ധിക്കുമ്പോൾ, മൂന്ന് ഘടകങ്ങൾ പരിഗണിക്കുമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ പറഞ്ഞു. “വൈറസ് എത്രത്തോളം പകരുന്നു എന്നതിനെ ആശ്രയിച്ചിരിക്കും - എത്ര വേഗത്തിൽ കേസുകൾ വർദ്ധിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. മുമ്പ്, രണ്ട് ദിവസത്തിനുള്ളിൽ കേസുകൾ ഇരട്ടിയാകുന്നത് ഞങ്ങൾ കണ്ടിരുന്നു, എന്നാൽ നിലവിൽ, വർദ്ധനവ് മന്ദഗതിയിലാണ്.

"രണ്ടാമതായി, പുതിയ വകഭേദങ്ങൾ മുൻകാല പ്രതിരോധശേഷിയെ - അത് സ്വാഭാവികമോ വാക്സിൻ മൂലമോ . മറികടക്കുന്നുണ്ടോ എന്ന് ഞങ്ങൾ വിലയിരുത്തുന്നു എന്നാൽ ഇപ്പോൾ ആശങ്കയുടെ കാര്യമില്ല," ഡോ. ബെഹൽ പറഞ്ഞു.

എല്ലാ കോവിഡ് കേസുകളിലും ഗുരുതരമായ കേസുകളുടെ ശതമാനമാണ് മൂന്നാമത്തെ ഘടകമെന്ന് അദ്ദേഹം വ്യക്തമാക്കി.

മെയ് 5 മുതൽ 12 വരെയുള്ള ആഴ്ചയിൽ 93 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, മെയ് 13 മുതൽ 19 വരെയുള്ള കാലയളവിൽ ഇത് 164 ആയി ഉയർന്നിരുന്നു. അതാണ് മെയ് 19 മുതൽ 26 വരെയായപ്പോൾ ആയിരമായി ഉയർന്നത്.v

വളരെ പുതിയ വളരെ പഴയ