മലപ്പുറം: പൊന്നാനിയില്‍ ശക്തമായ കടല്‍ക്ഷോഭം. കാപ്പിരിക്കാട്ടെ രണ്ടു പള്ളികള്‍ കടല്‍ ക്ഷോപത്തില്‍ തകർന്നു. ഒരു പള്ളി പൂർണമായും തകർന്നതായാണ് റിപ്പോർട്ടുകള്‍.
എന്നാല്‍ ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടും അധികൃതർ ആരും ഇവിടേക്ക് എത്തിയില്ലെനും വേണ്ട നടപടികള്‍ ഉണ്ടായിട്ടില്ലെന്നുമാണ് നാട്ടുകാർ പറയുന്നത്.
ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തില്‍ മലപ്പുറത്ത് റെഡ് അലേർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഴ കനക്കുന്നതിനാല്‍ വ്യാപക നാശനഷ്ടം ഉണ്ടായി കൊണ്ടിരിക്കുകയാണ്. തീരദേശവാസികള്‍ ജാഗത്ര പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.