കാസർഗോഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശി അറസ്റ്റില്‍. കക്കാട് പരിപ്പിൻമൊട്ടയിലെ വെളിക്കല്‍ വീട്ടില്‍ വി എസ് രാജേഷിനെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി ബേക്കല്‍ എസ് ഐയുടെ നേതൃത്വത്തില്‍ പട്രോളിങ് നടത്തുന്നതിനിടെ രാജേഷിനെ തച്ചങ്ങാട് കള്ളുഷാപ്പ് പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ടു. പൊലീസിനെ കണ്ടതോടെ രാജേഷ് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
പൊലീസ് പിന്തുടർന്ന് പിടികൂടി പരിശോധിച്ചപ്പോഴാണ് പോക്കറ്റില്‍ കഞ്ചാവ് കണ്ടെത്തിയത്.
