Zygo-Ad

തൃശൂർ പൂരത്തിന് മുമ്പ് ശക്തൻ ബസ്സ്റ്റാൻഡില്‍ പൊലീസൊന്ന് കറങ്ങി, വലയിലായത് ഒന്നും രണ്ടുമല്ല, കണ്ണൂർ സ്വദേശിയടക്കം 15 മോഷ്ടാക്കള്‍


തൃശൂർ: തൃശൂർ പൂരത്തിനോടനുബന്ധച്ച്‌ പൊലീസിന്റെ സ്പെഷ്യല്‍ ഡ്രൈവില്‍ 15 മോഷ്ടാക്കള്‍ പിടിയില്‍. 

ശക്തൻ സ്റ്റാൻഡ് പരിസരത്തു നിന്നും മൊബൈല്‍ മോഷണം നടത്തിയ കുഴല്‍മന്ദം ചാത്തന്നൂർ സ്വദേശിയായ വടപ്പിള്ളി വീട്ടില്‍ ശിവശങ്കരപണിക്കർ (62) നിലമ്പൂർ കുന്നുമേപ്പട്ടി സ്വദേശിയായ ചെമ്പിൽ വീട്ടില്‍ ഷമീർ (32), കണ്ണൂർ വളപ്പട്ടണം സ്വദേശിയായ പഴയകല്യാളവളപ്പില്‍ വീട്ടില്‍ ഷാഹിർ (38), മലപ്പുറം പുതിയ കടപ്പുറം സ്വദേശിയായ അരിയൻെറ പുരയ്ക്കല്‍ വീട്ടില്‍ സുഫിയാൻ (24) എന്നിവരെയാണ് ഈസ്റ്റ് പൊലീസ് പിടികൂടിയത്.

അന്വേഷണത്തില്‍ പ്രതികള്‍ക്ക് വിവിധ സ്റ്റേഷനുകളിലായി 24 ഓളം കേസുകളുണ്ടെന്നും വ്യക്തമായിട്ടുണ്ട്. 

കൂടാതെ സിറ്റി പൊലീസ് കമ്മീഷണർ ഇളങ്കോ ആർഎപിഎസിൻെറ നിർദ്ദേശത്തില്‍ അസി. കമ്മീഷണർ സലീഷ് എൻ ശങ്കരൻ്റെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ പട്രോളിങ്ങ് ടീം കഴിഞ്ഞ ദിവസങ്ങളിലായി പതിനൊന്ന് മോഷ്ടാക്കളെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. 

തൃശൂർ പൂരവുമായി ബന്ധപെട്ടുള്ള സ്പെഷ്യല്‍ പട്രോളിങ് ടീം നഗരത്തില്‍ തുടരുമെന്നും പൊലീസ് കമ്മീഷണർ ഇളങ്കോ ആർഎപിഎസ് അറിയിച്ചു. 

അന്വേഷണ സംഘത്തില്‍ ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ജിജോ എം.ജെ, സബ് ഇൻസ്പെക്ടർ ബിപിൻ പി നായർ, സീനിയർ സിവില്‍ പൊലീസ് ഓഫീസർ ഗിരീഷ്, സിവില്‍ പൊലീസ് ഓഫീസർമാരായ സൂരജ്, അജ്മല്‍ എന്നിവരും ഉണ്ടായിരുന്നു.

വളരെ പുതിയ വളരെ പഴയ