മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയില്‍ വൻ കുഴല്‍പ്പണ വേട്ട. ബെംഗളൂരുവില്‍ നിന്ന് മലപ്പുറത്തേക്ക് കടത്തുകയായിരുന്ന 1,91,48000 രൂപയുമായി രണ്ട് പേരാണ് പൊലീസിന്റെ പിടിയിലായത്.
മലപ്പുറം രാമപുരം സ്വദേശി തസ്ലിം ആരിഫ്, മുണ്ടുപറമ്പ് സ്വദേശി മുഹമ്മദ് ഹനീഫ എന്നിവരാണ് പിടിയിലായത്. കാറിൻ്റെ സീറ്റിനോട് ചേർന്ന് മൂന്ന് രഹസ്യ അറകളിലാണ് കുഴല്‍പ്പണം ഒളിപ്പിച്ചിരുന്നത്.