Zygo-Ad

കണ്ണൂരിലെ പയ്യാവൂരിൽ മുത്തശ്ശിയോടൊപ്പം നടന്നു പോകവേ മൂന്ന് വയസുകാരി കാറിടിച്ച്‌ മരിച്ചു; മുത്തശ്ശിക്ക് പരിക്ക്


കണ്ണൂര്‍: പയ്യാവൂരില്‍ അമ്മൂമ്മയോടൊപ്പം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന മൂന്നു വയസുകാരി കാറിടിച്ച്‌ മരിച്ചു.

ഉറവക്കുഴിയില്‍ അനുവിന്റെ മകള്‍ നോറയാണ് മരിച്ചത്.

പയ്യാവൂര്‍ ചമതച്ചാല്‍ ഒറവക്കുഴിയില്‍ നോറയാണ് മരിച്ചത്. നിയന്ത്രണം വിട്ട കാര്‍ മയില്‍ക്കുറ്റികള്‍ അടക്കം ഇടിച്ചു തെറിപ്പിച്ച ശേഷമാണ് കുഞ്ഞിനെ ഇടിച്ചത്. 

അമ്മൂമ്മ ഷിജിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ അച്ഛനും അമ്മയും വിദേശത്താണ് താമസം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങൾക്ക് ലഭിച്ചു.

മലയോര ഹൈവെയില്‍ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. 

വളരെ പുതിയ വളരെ പഴയ