കണ്ണൂർ: കുവൈത്തിലെ അബ്ബാസിയ സ്വാദ് റെസ്റ്ററിന്റിന് സമീപമുള്ള ഫ്ലാറ്റില്‍ കണ്ണൂർ നടുവില്‍ സ്വദേശിയും എറണാകുളം സ്വദേശിനിയായ ഭാര്യയും കുടുംബ വഴക്കിനിടെ കുത്തേറ്റു മരിച്ച നിലയില്‍.
നഴ്സ് ദമ്പതികളാണ് അതി ദാരുണമായി മരിച്ചത്. നടുവില്‍ മണ്ടളം സ്വദേശിയായ കുഴിയാത്ത് സൂരജ്, ഭാര്യ എർണാകുളം സ്വദേശിനി ബിൻസി എന്നിവരാണ് മരിച്ചത്.
ഭർത്താവ് സൂരജ് ബർ ഹോസ്പിറ്റലിലും , ഭാര്യ ബിൻസി ഡിഫെൻസിലും ജോലിക്കാരനായിരുന്നു.ന്യൂസിലാൻഡിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനാല്‍ ഇവർ മക്കളെ നാട്ടിലേക്കയച്ചിരുന്നു.
സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഇരുവരും ഡ്യൂട്ടി കഴിഞ്ഞു രാവിലെ റൂമില്‍ എത്തിയതായും രണ്ടു പേരും തമ്മില്‍ വഴക്കു കൂടുന്ന ശബ്ദം കേട്ടതായും മരിച്ചു കിടക്കുമ്പോള്‍ രണ്ടു പേരുടെയും കയ്യില്‍ കത്തി ഉണ്ടായിരുന്നതായും അയല്‍വാസികള്‍ മൊഴി നല്‍കിയിട്ടുണ്ട്.