പാപ്പിനിശേരി : ഫുഡ് ഡെലിവറിയെന്ന പേരില്‍ സ്‌ക്കൂട്ടറില്‍ കടത്തുകയായിരുന്ന 19.750 ലിറ്റർ മാഹി മദ്യം എക്‌സൈസ് സംഘം പിടികൂടി.
മധ്യവയസ്ക്കനെ എക്സൈസ് അറസ്റ്റു ചെയ്തു. പാപ്പിനിശ്ശേരി ഷംസ വീട്ടില്‍ എസ്.വി.ബഷീറി (51)നെയാണ് പാപ്പിനിശ്ശേരി എക്‌സൈസ് ഇൻസ്‌പെക്ടർ പി.സന്തോഷ് കുമാറും സംഘവും ചേർന്ന് പിടികൂടിയത്.
പാപ്പിനിശ്ശേരി പുതിയകാവ് ഇ എം.എസ് റോഡില്‍ വെച്ച് കെ.എല്‍-13 എ.വൈ 2966 ടി.വി.എസ് ജൂപ്പിറ്റർ സ്‌ക്കൂട്ടിയില്‍ വില്‍പ്പനക്കായി മദ്യം കൊണ്ടു പോകവെയാണ് ഇയാള്‍ പിടിയിലായത്.
മാഹിയില്‍ നിന്നും മദ്യം ട്രെയിൻ മാർഗ്ഗം എത്തിച്ച് പാപ്പിനിശ്ശേരി, ഇല്ലിപ്പുറം, കീച്ചേരി, ചുങ്കം, മാട്ടൂല്‍, മടക്കര എന്നി സ്ഥലങ്ങളില്‍ യുവാക്കള്‍ക്ക് രഹസ്യമായി മദ്യം എത്തിച്ച് കൊടുക്കുന്ന ഇയാളെ തേടി ഡ്രൈഡേ ദിവസങ്ങളില്‍ നിരവധി ആവശ്യക്കാരാണ് എത്തുന്നത്.
മദ്യം ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്നതിന് പുതിയ പല രീതികളും ഇയാള്‍ ഉപയോഗിക്കാറുണ്ട്. ഫുഡ് പാഴ്‌സല്‍ ഡെലിവറി ചെയ്യുന്നത് പോലെ അലുമിനിയം ഫോയല്‍ പേപ്പറില്‍ പൊതിഞ്ഞാണ് മദ്യം എത്തിച്ച് നല്‍കുന്നത്.
മാസങ്ങളായി പാപ്പിനിശ്ശേരി എക്‌സൈസിന്റെ നിരക്ഷണത്തിലായിരുന്നു ബഷീർ.
അസി: എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് സി.വി.ദിലിപ്, എം.പി.സർവ്വജ്ഞൻ, പ്രിവന്റീവ് ഓഫിസർമാരായ വി.പി.ശ്രീകുമാർ, സി.പങ്കജാഷൻ, പി.പി.രജിരാഗ്, വനിത സിവില്‍ എക്സൈസ് ഓഫിസർ പി.ജിഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു.