പത്തനംതിട്ട: പത്തനംതിട്ടയിൽ 14 വയസുകാരി ഗർഭിണിയായ സംഭവത്തിൽ അച്ഛൻ അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. പത്തനംതിട്ടയിലെ റാന്നിയിലാണ് സംഭവം. എട്ടാം ക്ലാസുകാരി ഏഴ് ആഴ്‌ച ഗർഭിണിയാണെന്നാണ് കണ്ടെത്തൽ
പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയ ലാബ് അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്. പിന്നാലെ പ്രതിയെ കസ്റ്റഡിയിൽടുത്ത പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. റാന്നി ഡിവൈഎസ്പി അടക്കമുള്ളവർ സംഭവത്തിൽ വിശദാംശം തേടിയിട്ടുണ്ട്. കുട്ടിക്ക് ആവശ്യമായ കൗൺസിലിംഗ് നൽകുമെന്ന് പൊലീസ് അറിയിച്ചു.