Zygo-Ad

നാട്ടിലേക്ക് പോകാൻ എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ വാങ്ങിയ ടിക്കറ്റ്, നറുക്കെടുത്തപ്പോള്‍ ബമ്പർ സമ്മാനമായി 10 ലക്ഷം ഡോളർ മലയാളിക്ക്; ഇനി കോടീശ്വരൻ


ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ പ്രവാസി മലയാളിയടക്കം രണ്ട് പേര്‍ക്ക് 10 ലക്ഷം ഡോളര്‍ (എട്ടര കോടിയോളം ഇന്ത്യന്‍ രൂപ) സമ്മാനം.

പ്രവാസി മലയാളിക്കൊപ്പം ഒരു പാകിസ്ഥാന്‍ സ്വദേശിയും എട്ടര കോടിയോളം രൂപ സ്വന്തമാക്കി. ദുബൈയില്‍ താമസിക്കുന്ന 49കാരനായ ബിജു തെരൂല്‍ ആണ് നറുക്കെടുപ്പില്‍ വിജയിച്ച മലയാളി.

ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ 499-ാമത് സീരീസ് നറുക്കെടുപ്പിലാണ് ഇദ്ദേഹം സമ്മാനം നേടിയത്. 0437 എന്ന ടിക്കറ്റ് നമ്പറാണ് സമ്മാനാര്‍ഹമായത്. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മനല്‍ രണ്ടില്‍ നിന്ന് ഏപ്രില്‍ 19നാണ് ഇദ്ദേഹം ഈ ടിക്കറ്റ് വാങ്ങിയത്. 

അവധിക്ക് കേരളത്തിലേക്ക് പോകുന്നതിനായി വിമാനത്താവളത്തില്‍ എത്തിയതാണ് ഇദ്ദേഹം. നാട്ടിലേക്ക് പോകുന്നതിന് തൊട്ട് മുമ്പ് വാങ്ങിയ ടിക്കറ്റാണ് ബിജുവിന് കോടികളുടെ സമ്മാനം നേടിക്കൊടുത്തത്.

റീട്ടെയ്ല്‍ ശൃംഖലയുടെ ഭാഗമായി ജോലി ചെയ്യുന്ന ബിജു കഴിഞ്ഞ 20 വര്‍ഷമായി യുഎഇയില്‍ താമസിച്ച്‌ വരികയാണ്. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇദ്ദേഹം ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ പങ്കെടുക്കാറുണ്ട്. 

ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദി, ഈ വിജയത്തില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു- സമ്മാന വിവരം അറിഞ്ഞ് ബിജു പ്രതികരിച്ചു. 1999ല്‍ മില്ലെനിയം മില്ലനയര്‍ പ്രൊമോഷന്‍ തുടങ്ങിയത് മുതല്‍ ഒന്നാം സമ്മാനം നേടുന്ന 248-ാമത് ഇന്ത്യക്കാരനാണ് ബിജു.

സൗദി അറേബ്യയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ സ്വദേശിയായ മുഹമ്മദ് ഗുമ്മാന്‍ ആണ് 10 ലക്ഷം ഡോളര്‍ നേടിയ മറ്റൊരു ഭാഗ്യശാലി. 

മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പിന്‍റെ 498-ാം സീരീസ് വിജയിയാണ് ഇദ്ദേഹം. ഓണ്‍ലൈനായി ഏപ്രില്‍ 12 ന് വാങ്ങിയ 2990-ാം നമ്പര്‍ ടിക്കറ്റാണ് മുഹമ്മദിനെ വിജയിയാക്കിയത്. 

ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പില്‍ ഡച്ച്‌ പൗരനായ ആല്‍ബര്‍ട്ട് വാല്‍റാവെന്‍ റേഞ്ച് റോവര്‍ എഇ പി 360 കാര്‍ സ്വന്തമാക്കി. ഇന്ത്യക്കാരനായ സോമ നാഗരാജ് ആഢംബര മോട്ടോര്‍ ബൈക്കും സ്വന്തമാക്കി.

വളരെ പുതിയ വളരെ പഴയ