Zygo-Ad

ഓണ്‍ലൈന്‍ ടാക്‌സിയുടെ മറവില്‍ ലഹരി മരുന്നു വില്‍പന; കാക്കനാട് ഇരിട്ടി സ്വദേശി ഡ്രൈവര്‍ അറസ്റ്റില്‍


എറണാകുളം ജില്ലയിലെ തൃക്കാക്കര പൈപ്പ് ലൈൻ റോഡിലെ TW/PR/21 നമ്പർ ഇലക്‌ട്രിക് പോസ്റ്റിന് ചുവട്ടില്‍ നിന്നാണ് പ്രതി പിടിയിലായത്. കണ്ണൂർ സ്വദേശിയായ അനൂപ് എ കെ(24) ആണ് പിടിയിലായത്. എറണാകുളം എക്സൈസ് റേഞ്ച് ഓഫീസിലാണ് കേസ് രജിസ്റ്റ‍ർ ചെയ്തത്. 

സിവില്‍ എക്സൈസ് ഓഫീസർമാരായ ധീരു ജെ അറയ്ക്കല്‍, സെയ്ദ് വി. എം, ജിഷ്ണു, ഇഷാല്‍ അഹമ്മദ്, വനിതാ സിവില്‍ എക്സൈസ് ഓഫീസർ റസീന വി. ബി എന്നിവർ ചേ‍‌ർന്നാണ് പ്രതിയെ പിടികൂടിയത്.

വളരെ പുതിയ വളരെ പഴയ