കണ്ണൂർ: വിഷു അവധിക്കാല തിരക്ക് കണക്കിലെടുത്ത് കണ്ണൂരില്‍ നിന്ന് ഷൊർണൂർ, പാലക്കാട് വഴി ബംഗളൂരുവിലേക്ക് തിങ്കളാഴ്ച സ്പെഷല്‍ ട്രെയിൻ സർവിസ് നടത്തും.
കണ്ണൂരില്‍ നിന്ന് തിങ്കളാഴ്ച വൈകീട്ട് 6.25ന് പുറപ്പെടുന്ന കണ്ണൂർ- എസ്.എം.വി.ടി സ്പെഷ്യല്‍ (06574) ചൊവ്വാഴ്‌ച രാവിലെ എട്ടിന് എസ്.എം.വി.ടി ബൈയപ്പനഹള്ളിയിലെത്തും.
തലശ്ശേരി (6.55), വടകര (7.20), കോഴിക്കോട് (8.10), തിരൂർ (8.50), ഷൊർണൂർ (9.40), പാലക്കാട് (11.00), കോയമ്പത്തൂർ (12.30), തിരുപ്പൂർ (പുലർച്ച 1.20), ഈറോഡ് (1.20), സേലം (3.20), കുപ്പം (5.33), ബംഗാർപേട്ട് (6.10 എന്നിവയാണ് സ്റ്റോപ്പുകള്‍.
വെള്ളിയാഴ്ച ബംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് പുറപ്പെട്ട ട്രെയിനിന്റെ മുഴുവൻ സീറ്റും സർവിസ് പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകം റിസർവ്ഡ് ആയിരുന്നു.