കൊച്ചി:കെട്ടിടങ്ങള്‍ക്ക് മുകളിലെ തുറന്ന മേല്‍ക്കൂരയ്ക്ക് നികുതി ഈടാക്കേണ്ടതില്ലായെന്ന് ഹൈക്കോടതി. പൂർണമായും അടച്ച് കെട്ടാത്തതും എന്നാല്‍ വെയില്‍ കൊള്ളാതെ മേല്‍ക്കൂര മാത്രം ഇട്ടതുമായ കെട്ടിടങ്ങള്‍ക്ക് ഉള്‍പ്പടെ നികുതി ചുമത്താനാവില്ലായെന്നാണ് കോടതിയുടെ നിരീക്ഷണം.
വാണിജ്യസ്ഥാപനത്തിന് മുകളില്‍ ടെറസ് വർക്ക് / മല്‍ക്കൂര ഇട്ടതിന് പിന്നാലെ 2,80,800 രൂപ അധികനികുതി ചുമത്തിയതിന് പിന്നാലെ ചേർത്തല സ്വദേശികളായ സേവ്യർ ജെ പൊന്നേഴത്ത്, ജോസ് ജെ പൊന്നേഴത്ത് എന്നിവർ നല്‍കിയ ഹർജിയിലാണ് ഉത്തരവ്. മുഴുവനായി കെട്ടി അടയ്ക്കാത്ത കെട്ടിടത്തിൻ്റെ മേല്‍ക്കൂര വാണിജ്യത്തിനോ താമസത്തിനോ ഉപയോഗിക്കാത്ത പക്ഷം നികുതി അടയക്കേണ്ടെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.