Zygo-Ad

ട്രെയിനിറങ്ങി വണ്ടി അന്വേഷിച്ച് നടക്കേണ്ട.. ഇ-സ്‌കൂട്ടര്‍ റെഡി

 


തീവണ്ടിയിൽ എത്തി ഇ-സ്‌കൂട്ടര്‍ വാടകക്ക് എടുത്ത് കറങ്ങാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ സൗകര്യം ഒരുങ്ങുന്നു.

കാസര്‍കോട് മുതല്‍ പൊള്ളാച്ചി വരെ 15 സ്റ്റേഷനുകളില്‍ റെയില്‍വേ ഇലക്ട്രിക് ഇരുചക്ര വാഹനം വാടകയ്ക്ക് നല്‍കും. മംഗളൂരുവില്‍ കരാര്‍ നല്‍കി.

കോഴിക്കോട് ഉള്‍പ്പെടെ വലിയ സ്റ്റേഷനുകള്‍ക്ക് പുറമെ ഫറൂഖ്, പരപ്പനങ്ങാടി പോലെയുള്ള ചെറിയ സ്റ്റേഷനുകളിലും ഇലക്ട്രിക് ഇരുചക്ര വാഹനമെത്തും.

മണിക്കൂര്‍-ദിവസ വാടകയ്ക്കാണ് വാഹനം നല്‍കുക. കൂടാതെ അവ സൂക്ഷിക്കാനുള്ള സ്ഥലവും റെയില്‍വേ നല്‍കും. കരാറുകാരാണ് സംരംഭം ഒരുേക്കണ്ടത്.

വാഹനം എടുക്കാൻ എത്തുന്നവരുടെ ആധാര്‍, ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകളുടെ പരിശോധന ഉണ്ടാകും.

കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട്, മംഗളൂരു ജങ്ഷന്‍, പൊള്ളാച്ചി, ഒറ്റപ്പാലം, നിലമ്പൂര്‍, തിരൂർ, കോഴിക്കോട്, ഫറൂഖ്, പരപ്പനങ്ങാടി, വടകര, മാഹി, തലശേരി തുടങ്ങിയ സ്റ്റേഷനുകളിൽ ഇ-സ്‌കൂട്ടർ വരും.

വളരെ പുതിയ വളരെ പഴയ