Zygo-Ad

മദ്യ ലഹരിയില്‍ ഡ്യൂട്ടിക്കെത്തിയ റെയില്‍വേ സ്റ്റേഷൻ മാസ്റ്റര്‍ക്കെതിരേ കേസ്


നീലേശ്വരം: മദ്യ ലഹരിയില്‍ ഡ്യൂട്ടിക്കെത്തിയ റെയില്‍വേ സ്റ്റേഷൻ മാസ്റ്റർക്കെതിരേ റെയില്‍വേ ആക്‌ട് പ്രകാരം ആർപിഎഫ് കേസെടുത്തു.

നീലേശ്വരം സ്റ്റേഷൻ മാസ്റ്റർ രാജസ്ഥാൻ സ്വദേശി ഘനശ്യാം മഹേശ്വറിനെതിരേയാണ് (36) കേസ്. 

സ്റ്റേഷൻ മാസ്റ്റർ മദ്യ ലഹരിയില്‍ നേരേ നില്‍ക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണെന്ന കാര്യം മറ്റു ജീവനക്കാരാണു റെയില്‍വേ പോലീസിനെ അറിയിച്ചത്. 

തുടർന്ന് റെയില്‍വേ പോലീസ് നീലേശ്വരം പോലീസിന്‍റെ സഹായത്തോടെ ബ്രത്തന ലൈസർ ഉപയോഗിച്ച്‌ പരിശോധന നടത്തി.

മദ്യപിച്ചിട്ടുണ്ടെന്ന കാര്യം സ്ഥിരീകരിച്ചതോടെ താലൂക്ക് ആശുപത്രിയിലെത്തിച്ച്‌ രക്ത സാമ്പിള്‍ എടുത്ത ശേഷം താമസ സ്ഥലത്തേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. 

സംഭവം റെയില്‍വേ അധികൃതർക്ക് റിപ്പോർട്ട് ചെയ്ത് ഇദ്ദേഹത്തിനെതിരേ വകുപ്പുതല നടപടികളും ഉണ്ടാകുമെന്നാണ് സൂചന.

വളരെ പുതിയ വളരെ പഴയ