Zygo-Ad

മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ചു; യുവതി അറസ്റ്റിൽ; ഒത്താശ ചെയ്ത ഭർത്താവ് ഒളിവിൽ

 


തിരൂർ: മയക്കുമരുന്ന് നൽകി വിദ്യാർഥിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ. ഭർത്താവ് ഒളിവിൽ. തിരൂർ സ്വദേശി സാബിക്കിന്റെ ഭാര്യ പാലക്കാട് കല്ലടിക്കോട് സ്വദേശിനി സത്യഭാമ (30)യെയാണ് തിരൂർ പൊലീസ് പോക്സോ കേസിൽ അറസ്റ്റുചെയ്‌തത്.

2021ൽ പത്താംക്ലാസിൽ പഠിക്കുമ്പോൾ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി യുവതി പീഡിപ്പിക്കുകയും ഭർത്താവ് സാബിക്ക് ഒത്താശ നൽകുകയുമായിരുന്നുവെന്നാണ് പരാതി.

വിദ്യാർഥിയെ മയക്കുമരുന്ന് വിൽപ്പനക്ക് പ്രേരിപ്പിച്ചതായും പരാതിയുണ്ട്. മൊബൈൽ ഫോണിൽ വിദ്യാർഥിയുടെ അശ്ലീല ചിത്രങ്ങളെടുത്ത് ഭീഷണിപ്പെടുത്തിയാണ് ദമ്പതികളുടെ ഇംഗിതത്തിന് വിധേയമാക്കിയത്.

കുട്ടിയുടെ സ്വഭാവത്തിലെ മാറ്റങ്ങൾ കണ്ട വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സത്യഭാമയെ തിരൂർ കോടതി റിമാൻഡ് ചെയ്തു‌.

വളരെ പുതിയ വളരെ പഴയ