Zygo-Ad

'എൻറെ മകൻ പോയി അല്ലേ': വെഞ്ഞാറമൂട് കൂട്ടക്കൊല; ഇളയ മകൻ അഫ്സാന്‍റെ മരണ വിവരം അറിഞ്ഞ് പൊട്ടിക്കരഞ്ഞ് ഷെമി


തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലയില്‍ ഇളയമകന്‍ അഫ്സാന്‍റെ മരണ വിവരം ചികിത്സയിലിരിക്കുന്ന മാതാവ് ഷെമിയെ അറിയിച്ചു. ചികിത്സയിലുള്ള വെഞ്ഞാറമൂട് മെഡിക്കല്‍ കോളജില്‍ വച്ചാണ് ബന്ധുക്കള്‍ വിവരമറിയിച്ചത്."എൻറെ മകൻ പോയി അല്ലേ..." എന്നായിരുന്നു ഷെമിയുടെ പ്രതികരണം.

സംഭവം നടന്ന് 11-ാം ദിനമാണ് മരണ വിവരം മാതാവിനെ അറിയിക്കുന്നത്.

ഭര്‍ത്താവ് റഹീമിന്‍റെ സാന്നിധ്യത്തില്‍ സൈക്യാട്രി ഡോക്ടര്‍മാരടക്കമുള്ള സംഘമാണ് അഫ്സാൻ മരിച്ച കാര്യം ഷെമിയെ അറിയിച്ചത്. അഫ്‌സാന്‍ ജീവനോടെയില്ലെന്ന വിവരമറിഞ്ഞ് ആശുപത്രി കിടക്കയില്‍ ഷെമി പൊട്ടിക്കരഞ്ഞു.

ഇളയമകന്‍ എവിടെയാണെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ള ഷെമി കഴിഞ്ഞ ദിവസങ്ങളിലെല്ലാം നിരന്തരം ചോദിച്ചിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെ മരണ വിവരം ഷെമിയെ അറിയിക്കാമെന്ന് ബന്ധുക്കളും ഡോക്ടര്‍മാരും തീരുമാനിക്കുകയായിരുന്നു.

ഇതനുസരിച്ചാണ് ആശുപത്രിയിലെ മനോരോഗ വിദഗ്ധര്‍ മരണ വിവരം ഷെമിയെ അറിയിച്ചത്. എന്നാല്‍ എങ്ങനെയാണ് മരിച്ചതെന്നോ അഫാനാണ് കൊലപ്പെടുത്തിയതെന്ന കാര്യമോ മറ്റു വിശദാംശങ്ങളോ ഷെമിയോട് പറഞ്ഞിട്ടില്ല.

ഫെബ്രുവരി 24ന് ആയിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരന്‍ അഹ്‌സാന്‍, പെണ്‍സുഹൃത്ത് ഫര്‍സാന എന്നിവരെയായിരുന്നു അഫാന്‍ കൊലപ്പെടുത്തിയത്.

ഒരു മരണത്തെക്കുറിച്ച്‌ മാത്രമേ ഷെമി അറിഞ്ഞിട്ടുള്ളൂ. മറ്റു വിവരങ്ങള്‍ അറിയിക്കാനാകുന്ന മാനസികാവസ്ഥയില്‍ അല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

വളരെ പുതിയ വളരെ പഴയ