കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് പല തവണ ആവർത്തിച്ച ആവശ്യപ്പെട്ട വിഷയങ്ങളിലൊന്നായ കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ് ഫോമിന്റെ ഉയരം വർധിപ്പിക്കാൻ പ്രവൃത്തി ആരംഭിക്കുവാനുള്ള തീരുമാനത്തെ ചേംബർ ഓഫ് കോമേഴ്‌സ് സ്വാഗതം ചെയ്തു.
നിലവിലുള്ള റെയിൽപ്പാതയുടെ മുകളിൽ തന്നെ വീണ്ടും കല്ലിടുമ്പോൾ പ്ലാറ്റ് ഫോമും റെയിൽപ്പാതയും തമ്മിലുള്ള ഉയരം കുറയുകയും അത് അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും .
യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറുവാൻ സാധ്യതയുള്ള കാര്യങ്ങളിൽ റെയിൽവേ അധികൃതരുടെ സത്വര ശ്രദ്ധ പതിയുവാൻ ഇനിയും ശ്രദ്ധ വേണമെന്ന് ചേംബർ പ്രസിഡൻ്റ് ടി.കെ രമേശ്കുമാർ, ഓണററി സെക്രട്ടറി സി. അനിൽ കുമാർ എന്നിവർ ആവശ്യപ്പെട്ടു.