Zygo-Ad

എം വി ജയരാജൻ സംസ്ഥാന സെക്രട്ടേറിയറ്റിൽ; കണ്ണൂരിന് പുതിയ ജില്ലാ സെക്രട്ടറി വരും



കണ്ണൂർ:  സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് പുതുതായി കണ്ണൂരിൽ നിന്ന് എം വി ജയരാജൻ തെരഞ്ഞെടുക്കപ്പെട്ടതോടെ അദ്ദേഹത്തിൻ്റെ പ്രവർത്തനം ഇനി സംസ്ഥാന സെൻ്റർ കേന്ദ്രീകരിച്ചാകും. അതോടെ സിപിഐഎം ജില്ലാ സെക്രട്ടറി പദവിയും അദ്ദേഹത്തിന് ഒഴിയേണ്ടി വരും. 

 സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പനോളി വത്സൻ, ടി വി രാജേഷ്, കെ കെ രാഗേഷ് എന്നിവരിലൊരാൾ സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായേക്കും. 

എം വി ജയരാജൻ ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ ടി വി രാജേഷിനായിരുന്നു ജില്ലാ സെക്രട്ടറിയുടെ താൽകാലിക ചുമതലയെങ്കിലും സീനിയോറിറ്റിയിൽ പനോളിവത്സനാണ് മുൻഗണനയായി പറയപ്പെടുന്നത്.

വളരെ പുതിയ വളരെ പഴയ