മലപ്പുറം: കോഡൂരില്‍ ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ച സംഭവത്തില്‍ പ്രതിഷേധം. ബസ് തടഞ്ഞാണ് ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം.
തിരൂർ - മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് ജീവനക്കാർ മർദിച്ചതിന് പിന്നാലെയാണ് മാണൂർ സ്വദേശി അബ്ദുള്‍ ലത്തീഫ് മരിച്ചത്. ഇന്ന് രാവിലെ പത്തു മണിയോടെയാണ് ലത്തീഫിന് മർദനമേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലത്തീഫിന്റെ ജീവൻ രക്ഷിക്കാനായില്ല.
ഓട്ടോ ഡ്രൈവർമാരുടെ പ്രതിഷേധം
വടക്കേമണ്ണയിലേക്ക് ഓട്ടംപോയി തിരിച്ചു വരുന്നതിനിടെ വഴിയില്‍ നിന്ന് അബ്ദുള്‍ ലത്തീഫിന്റെ ഓട്ടോയിലേക്ക് യാത്രക്കാര്‍ കയറി.
പിന്നാലെ വന്ന മഞ്ചേരി- തിരൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാര്‍ ഓട്ടോ തടഞ്ഞു വെച്ച് ഇത് ചോദ്യം ചെയ്തു. പിന്നാലെ വാക്കേറ്റവും കൈയേറ്റവും നടന്നു. ബസ് ജീവനക്കാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.