കോഴിക്കോട്: ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ കേരളത്തിൽ നാളെ (തിങ്കൾ) ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് ഖാസിമാരായ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് മുഹമ്മദ് കോയ ജമലുലൈലി തങ്ങൾ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ എന്നിവർ അറിയിച്ചു.
ഇന്നലെ സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ഒമാനിൽ നാളെയാണ് ചെറിയ പെരുന്നാൾ.