Zygo-Ad

മോഹൻലാലിന്റെ ഖേദ പ്രകടനം പങ്കുവച്ച് പൃഥ്വിരാജ്

 


എംപുരാൻ വിവാദങ്ങളിൽ നടൻ മോഹൻലാലിന്റെ ഖേദ പ്രകടന ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത് ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ്. ചിത്രത്തിൽ ചില രാഷ്ട്രീയ- സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേ പേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി അറിഞ്ഞു. പ്രിയപ്പെട്ടവർക്കുണ്ടായ വിഷമത്തിൽ എനിക്കും എംപുരാൻ ടീമിനും ആത്മാർഥമായ ഖേദമുണ്ടെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.

ഈ പോസ്റ്റാണ് പൃഥ്വിരാജ് ഷെയർ ചെയ്തത്. എംപുരാൻ സിനിമ റിലീസായതിന് പിന്നാലെ നായകൻ മോഹൻലാലിനും സംവിധായകൻ കൂടിയായ പൃഥ്വിരാജിനുമെതിരെ സംഘപരിവാർ അനുകൂലികളും നേതാക്കളും രൂക്ഷമായ സൈബർ ആക്രമണങ്ങളും പ്രതിഷേധവും നടത്തിയിരുന്നു.

സിനിമയുടെ പ്രമേയത്തില്‍ ഗുജറാത്ത് വംശഹത്യയെ ഓർമപ്പെടുത്തുന്ന സീനുകൾ ഉൾപ്പെടുത്തിയതാണ് സംഘപരിവാര്‍ ഗ്രൂപ്പുകളെ ചൊടിപ്പിച്ചിരിക്കുന്നത്. പിന്നാലെ സിനിമയിൽ നിന്ന് വിവാദ ഭാഗങ്ങൾ ഒഴിവാക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. അതിനിടെയാണ് പ്രതികരണവുമായി മോഹൻലാൽ രംഗത്തെത്തിയത്.

വളരെ പുതിയ വളരെ പഴയ