Zygo-Ad

മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ മയക്കുമരുന്ന് വേട്ട. 9.071 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.


മഞ്ചേരി: മലപ്പുറം ജില്ലയിലെ മഞ്ചേരിയില്‍ മയക്കുമരുന്ന് വേട്ട. 9.071ഗ്രാം മെത്താംഫിറ്റമിനുമായി യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

ഏറനാട് പുല്ലൂര്‍ സ്വദേശി ഷംസുദ്ദീന്‍ (46) എക്‌സൈസ് ആണ് പിടിയിലായത്.

മഞ്ചേരി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.നൗഷാദിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നടപടി.

അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍. വിജയന്‍, എം.എന്‍. രഞ്ജിത്ത്, പ്രിവന്റീവ് ഓഫീസര്‍ സാജിദ്. കെ.പി, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജന്‍ നെല്ലിയായി, ടി. ശ്രീജിത്ത്, സിവില്‍ എക്‌സൈസ് ഓഫീസര്‍ ഡ്രൈവര്‍ എം. ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

രണ്ട് ദിവസം മുമ്പ് ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റിന്റെ ഭാഗമായി നടന്ന പരിശോധനകളില്‍ മഞ്ചേരിയില്‍ 10 ഗ്രാമിലധികം ഹെറോയിനുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു. ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ഇര്‍ഫാന്‍ (26 വയസ്സ്) എന്നയാളാണ് പിടിയിലായത് അറസ്റ്റ് ചെയ്തു.

മഞ്ചേരി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസും, ഉത്തര മേഖല കമ്മീഷണര്‍ സ്‌ക്വാഡും, മഞ്ചേരി റെയിഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

വളരെ പുതിയ വളരെ പഴയ