കാസർഗോഡ്: കാസർഗോഡ് കയ്യൂരില്‍ സൂര്യാതപമേറ്റ് കുഴഞ്ഞു വീണ് വയോധികൻ മരിച്ചു. കയ്യൂർ വലിയപൊയില്‍ നാടാച്ചേരിയിലെ മടിയൻ കണ്ണനാണ് (92) മരിച്ചത്.
വീട്ടിലെ പറമ്പില്‍ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ശനിയാഴ്ച പകല്‍ 2.30ഓടെയാണ് വീട്ടു പറമ്പില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടത്. ചെറുവത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ദേഹത്ത് സൂര്യതാപമേറ്റ പൊള്ളലുമുണ്ട്.
ഭാര്യ: വല്ലയില്‍ നാരായണി. മക്കള്‍: സുകുമാരൻ, രമണി, ഉണ്ണികൃഷ്ണൻ (അസി. ലേബർ ഓഫീസ്, കാഞ്ഞങ്ങാട്). മരുമക്കള്‍: ജയലക്ഷ്മി, സുജാത, സുകുമാരൻ. സഹോദരി: പരേതയായ മാണി.
സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. കഠിനമായ വെയിലത്ത് ദീർഘ നേരം ജോലി ചെയ്യുന്നവർക്ക് സൂര്യാഘാതമേല്‍ക്കാനുള്ള സാധ്യത ഏറെയാണ്. തീവ്ര പരിചരണം ലഭിക്കാതിരുന്നാല്‍ മരണം പോലും സംഭവിക്കാം.
കുട്ടികളിലും വയസായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരിക താപനില ക്രമാതീതമായി ഉയർന്നാല്‍ ശരീരത്തിന് താപ നിയന്ത്രണം സാധ്യമാകാതെ വരും