Zygo-Ad

പത്ത് വയസുകാരനായ മകനെ ഉപയോഗിച്ച്‌ ലഹരിക്കടത്ത്; മകന്റെ ശരീരത്തില്‍ സെല്ലോ ടേപ്പ് കൊണ്ട് എംഡിഎംഎ ഒട്ടിച്ചു വച്ച് വിദ്യാർത്ഥികൾക്കിടയിൽ വിൽപ്പന


പത്തനംതിട്ട: തിരുവല്ലയില്‍ മൂന്നര ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ യുവാവ് ലഹരിക്കച്ചവടത്തിനായി കാരിയറായി ഉപയോഗിച്ചിരുന്നത് പത്തു വയസുകാരനായ സ്വന്തം മകനെ. 

കുട്ടിയുടെ ശരീരത്തില്‍ സെല്ലോ ടേപ്പോ പ്ലാസ്റ്റിക് കയറോ ഉപയോഗിച്ച്‌ എംഡിഎംഎ ഒട്ടിച്ചു വച്ചായിരുന്നു ലഹരിക്കടത്ത്. എംഡിഎംഎയടക്കമുള്ള ലഹരി വസ്തുക്കള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുന്നതിനായാണ് മകനെ ഉപയോഗിച്ചതെന്നാണ് മൊഴി.

അറസ്റ്റിലായ മുഹമ്മദ് ഷമീർ മാഫിയാതലവനാണെന്നും പോലീസ് വ്യക്തമാക്കി. 3.78ഗ്രാം എംഡിഎംഎയുമായി ഭാര്യ വീട്ടില്‍ നിന്നുമാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. 

തിരുവല്ല ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് മുഹമ്മദ് ഷമീർ പിടിയിലാകുന്നത്. അന്തർ സംസ്ഥാനങ്ങളില്‍ നിന്നും എംഡിഎംഎ കൊണ്ടു വന്ന് വിദ്യാർത്ഥികള്‍ക്കിടയില്‍ വില്‍പ്പന നടത്തുകയാണ് ഇയാളുടെ രീതി.

കഴിഞ്ഞ കുറച്ചു നാളുകളായി ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. നേരത്തെ നടന്ന എല്ലാ ലഹരി മാഫിയാ ഇടപാടുകള്‍ക്കും മുഹമ്മദ് ഷമീറിന് ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. തിരുവല്ലയില്‍ ധാരാളം മെഡിക്കല്‍ വിദ്യാർത്ഥികളുണ്ട്. ഇവർക്കിടയിലാണ് ഇയാള്‍ ലഹരി വില്പനയ്‌ക്കായി ശ്രമിച്ചിരുന്നത്. 

പത്ത് വയസുകാരനായ മകന്റെ ശരീരത്തില്‍ മയക്കു മരുന്ന് വച്ച്‌ കെട്ടി ബൈക്കില്‍ ഒപ്പമിരുത്തിയാണ് ഇയാള്‍ ലഹരിക്കച്ചവടത്തിനായി പോകുന്നതെന്നും പോലീസ് വ്യക്തമാക്കി.

വളരെ പുതിയ വളരെ പഴയ