പേരാമ്പ്ര: ചക്കിട്ടപാറയിലെ മലയോര ഗ്രാമമായ പൂഴിത്തോട് നിന്നും യൂണിയൻ ബാങ്കിന്‍റെ ബ്രാഞ്ച് മാറ്റരുതെന്നാവശ്യപ്പെട്ട് വടകര എംപി ഷാഫി പറമ്പില്‍ കേന്ദ്ര മന്ത്രി നിർമല സീതാരാമനെ കണ്ട് നിവേദനം നല്‍കി.
വന്യമൃഗ ശല്യവും മറ്റും കാരണം ആളുകള്‍ ഇവിടെ ബുദ്ധിമുട്ടുകയാണ്. ബാങ്ക് കൂടെ പോയാല്‍ പിന്നെയും പ്രദേശം ഒറ്റപ്പെടുന്ന ദുസ്ഥിതി കേന്ദ്ര മന്ത്രിയെ ഷാഫി അറിയിച്ചു.
ബാങ്ക് ശാഖ മാറ്റുന്നതിനെതിരേ കോഴിക്കോട് റീജിയണല്‍ ഓഫീസിന് മുൻപിലും പൂഴിത്തോട് ബ്രാഞ്ചിന് മുൻപിലും പ്രതിഷേധങ്ങള്‍ നടന്നു.