തലവേദനയെ തുടര്‍ന്ന് കിടന്നു, വിളിച്ചപ്പോള്‍ അനക്കമില്ല; വിദ്യാര്‍ഥിനി ക്ലാസ് മുറിയില്‍ മരിച്ചു

 


തൃശൂർ: വിയ്യൂരില്‍ വിദ്യാർഥിനി ക്ലാസ് മുറിയില്‍ മരിച്ചു. രാമവർമപുരം കേന്ദ്രീയ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയും കുണ്ടുകാട് സ്വദേശിയുമായ കൃഷ്ണപ്രിയ (13) ആണ് മരിച്ചത്.

തലവേദനയെ തുടർന്ന് ബെഞ്ചില്‍ തല വെച്ച്‌ കിടന്ന വിദ്യാർഥിയെ സഹപാഠികള്‍ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. അധ്യാപകരും സഹപാഠികളും ചേർന്ന് കുട്ടിയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

വളരെ പുതിയ വളരെ പഴയ