കണ്ണപുരം: ചെറുകുന്നിൽ ബസിടിച്ച് കാൽനട യാത്രികൻ മരിച്ചു. മൊട്ടമ്മലിൽ പെരുന്തോട്ടം ശ്രീ നീലിയാർ കൂട്ടത്തിന് സമീപം മീത്തലേ വീട്ടിൽ ബാലകൃഷ്ണൻ (68) ആണ് ചെറുകുന്ന് പോസ്റ്റ് ഓഫീസിന് സമീപത്ത് വച്ചുള്ള ബസ് അപകടത്തിൽ മരിച്ചത്.
റോഡ് മുറിച്ചു കടക്കുന്നതിനിടെ കണ്ണൂരിൽ നിന്നും പഴയങ്ങാടി ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നു രാവിലെ പത്തോടെയായിരുന്നു അപകടം.
ഭാര്യ: തങ്കമണി (ഏഴാം മൈൽ). മക്കൾ: പ്രവീൺ (പോലീസ് കോൺസ്റ്റബിൾ, വളപട്ടണം), പ്രജീഷ് (ഗൾഫ്) മരുമകൾ: മനീഷ (ചെറുവിച്ചേരി).
സംസ്കാരം നാളെ രാവിലെ 10 മണിക്ക് സമുദായ ശ്മശാനത്തിൽ.