കണ്ണൂര്‍: പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തിലെ വെള്ളാട്ടം, തിരുവപ്പന തെയ്യങ്ങള്‍ എന്നിവ കാണാന്‍ അവസരവുമായി കെ.എസ്.ആര്‍.ടി.സി കൊല്ലം ബജറ്റ് ടൂറിസം സെല്‍.
ഫെബ്രുവരി 24ന് വൈകീട്ട് കൊല്ലം ബസ്സ്റ്റേഷനില്‍ നിന്ന് യാത്ര തിരിക്കുന്ന 'കണ്ണൂര്‍ കാഴ്ചകള്‍' എന്ന ട്രിപ്പിലാണ് മുത്തപ്പ തെയ്യങ്ങളുടെ ദര്‍ശനം ഉള്‍പ്പെടുത്തിയിട്ടുള്ളത്.
കൂടാതെ ബേക്കല്‍ കോട്ട, പാലക്കയംതട്ട്, വെള്ളരിക്കുണ്ട് വെള്ളച്ചാട്ടം, പെറ്റ് സ്റ്റേഷന്‍, പയ്യാമ്പലം, സെന്റ് ആഞ്ചലോ ഫോര്‍ട്ട്, അറക്കല്‍ മ്യൂസിയം, മിഠായിത്തെരുവ്, ബേപ്പൂര്‍ ബീച്ച് എന്നിവയും യാത്രയില്‍ ഉള്‍പ്പെടും. ഒരാള്‍ക്ക് 2800 രൂപയാണ് നിരക്ക്.
കണ്ണൂര്‍ കാഴ്ചകള്‍ക്ക് പുറമെ മറ്റു ഉല്ലാസ യാത്രകളും ബജറ്റ് ടൂറിസം ഈ മാസത്തില്‍ ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 15ന്റെ വാഗമണ്‍ യാത്ര പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച് രാത്രി 10.30ന് മടങ്ങിയെത്തും.
ഉച്ചഭക്ഷണം ഉള്‍പ്പെടെ 1,020 രൂപയാണ് ഒരാള്‍ക്ക് ചെലവ്. 16ന് പാണിയേലിപ്പോര്, പൊന്മുടി ട്രിപ്പുകള്‍ യഥാക്രമം പുലര്‍ച്ചെ അഞ്ചിനും രാവിലെ 6.30നും ആരംഭിക്കും.