കണ്ണൂർ: ജില്ലയില്‍ ലഹരി മാഫിയ പുതു വർഷത്തിലും കടുത്ത ഭീഷണി ഉയർന്നുവെന്നതിന്റെ സൂചനയായി എക്സൈസ് പുറത്തു വിടുന്ന കണക്കുകള്‍.
പോയ രണ്ടു മാസങ്ങള്‍ക്കിടയില്‍ മാത്രം വില്പനയ്ക്കെത്തിച്ച 42 കിലോയ്ക്കടുത്ത് കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. എം.ഡി.എം.എ,മെത്താംഫെറ്റാമിൻ, ഹാഷിഷ് ഓയില്‍, നൈട്രോസ്പാം ടാബ് എന്നീ സിന്തറ്റിക് മയക്കു മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.
ലഹരി വിതരണത്തിന് പ്രത്യേക ആപ്പുകള്‍ പോലും സജ്ജമാക്കിയാണ് മാഫിയകള്‍ ആവശ്യക്കാരിലേക്ക് എത്തുന്നതെന്നതിനാല്‍ പിടിച്ചെടുത്തതിന്റെ എത്രയോ മടങ്ങ് വിറ്റഴിക്കപ്പെട്ടിരിക്കാനുള്ള സാദ്ധ്യതയാണ് നിലനില്‍ക്കുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് എം.ഡി.എം.എ, മെത്താംഫെറ്റാമിൻ, കഞ്ചാവ്, നൈട്രോസ്പാം, ഹാഷിഷ് ഓയില്‍ തുടങ്ങിയ പല രൂപങ്ങളിലുള്ള ലഹരി മരുന്നുകള്‍ പിടി കൂടപ്പെട്ടിട്ടുണ്ട്. പഴയതു പോലെ നഗര കേന്ദ്രീകൃതമായി മാത്രമല്ല ലഹരി വില്പന എന്നതാണ് ഇതിലൂടെ തെളിയുന്നത്.
ജനുവരിയില്‍ ഒറ്റയാളില്‍ നിന്ന് മാത്രം പത്ത് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടി കൂടിയിരുന്നു. മിക്കവാറും കർണാടക അതിർത്തി കടന്നാണ് കണ്ണൂരിലേക്ക് ലഹരി വസ്തുക്കള്‍ എത്തുന്നത്.
കർണാടക കേരള അതിർത്തിയായ കൂട്ടുപുഴ ചെക്ക് പോസ്റ്റില്‍ നിന്നും പല തവണ നിരോധിത ലഹരി വസ്തുക്കള്‍ പൊലീസും എക്സൈസും പിടികൂടിയിട്ടുണ്ട്.
കേസുകള്‍ കൂടുന്നു
കാര്യക്ഷമതയും മുൻ കാലങ്ങളില്‍ ഉള്ളതിലും അധികം മയക്കുമരുന്ന് കേസുകള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നത് എക്സൈസിന്റെയും പൊലീസിന്റെയും കാര്യക്ഷമത വർദ്ധിച്ചത് കൊണ്ടാണെന്ന അവകാശവാദവും ഉയരുന്നുണ്ട്.
2024 ഡിസംബറില്‍
മൊത്തം പരിശോധനകള്‍ -2223
വാഹന പരിശോധനകള്‍- 26966
അറസ്റ്റിലായവർ-155
അബ്കാരി കേസില്‍ പിടിയിലായവർ-267
പിടിച്ചെടുത്ത സിന്തറ്റിക്ക് ഡ്രഗ്ഗുകള്‍
ഹാഷിഷ് ഓയില്‍ -3.2 ഗ്രാം
മേത്തമാഫെറ്റാമിൻ- 195.872 ഗ്രാം
നൈട്രോസ്പാം ടാബ്- 2.24 ഗ്രാം
കഴിഞ്ഞ വർഷം ജില്ലയില്‍ അകെ രെജിസ്റ്റർ ചെയ്ത കേസുകള്‍ 7523 അറസ്റ്റിലായത് 1734 പേർ.
ജില്ലയില്‍ ലഹരി മരുന്നിനായുള്ള പരിശോധനകള്‍ ഊർജ്ജിതമായി തന്നെ നടക്കുന്നുണ്ട്. പരമാവധി കേസുകള്‍ രജിസ്റ്റർ ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യുന്നുണ്ട്.
സ്കൂളുകളിലും കോളേജുകളിലും വിമുക്തി ക്യാമ്പയിനുകളും സജീവമാക്കുന്നുണ്ട്. -വി രാജേഷ് (എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ)