Zygo-Ad

മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പയ്യന്നൂര്‍ സ്വദേശി പിടിയില്‍


കണ്ണൂർ: മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതെ മുങ്ങിയ പ്രതി പിടിയില്‍.

പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി കണവീട്ടില്‍ ഷനോജിനെയാണ് (39) ടൗണ്‍ പൊലീസ് പിടികൂടിയത്.

2023ല്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ റോഡില്‍ ആർ.എം.എസ് ഓഫീസിന് മുന്നില്‍ നിന്ന് 4.047 ഗ്രാം എം.ഡി.എം.എയുമായി ഇയാളെ ടൗണ്‍ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

ഈ കേസില്‍ ജാമ്യത്തിലിറങ്ങി പിന്നീട് കോടതിയില്‍ ഹാജരാവാതെ മുങ്ങുകയായിരുന്നു. 

പ്രതിയെ സംശയാസ്പദമായ രീതിയില്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ കണ്ട ആർ.പി.എഫ് ഉദ്യോഗസ്ഥർ തടഞ്ഞു വെച്ച്‌ ചോദ്യം ചെയ്തതോടെ കോഴിക്കോട് ടൗണ്‍ സ്റ്റേഷനില്‍ അറസ്റ്റ് വാറണ്ട് ഉണ്ടെന്ന് മനസ്സിലാവുകയായിരുന്നു.

എസ്.സി.പി.ഒമാരായ നിധീഷ്, ലിജീഷ് പറമ്പിൽ എന്നിവർ പിന്നീട് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വളരെ പുതിയ വളരെ പഴയ