Zygo-Ad

തൃശൂരില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

 


തൃശൂർ: ഏഴാം ക്ലാസ് വിദ്യാർഥിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കണ്ടശ്ശാംകടവിലാണ് സംഭവം. ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയില്‍ താമസിക്കുന്ന പണ്ടാര വീട്ടില്‍ ജിത്തിൻ്റെ മകൻ അലോക് (12) ആണ് മരിച്ചത്.

മാങ്ങാട്ടുകര എ.യു.പി.സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ്. കിടപ്പുമുറിക്കകത്തെ ബാത്ത്റൂമിലാണ് കുട്ടിയെ തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമായിട്ടില്ല.

അതേ സമയം എരവത്തൂരിലും സമാനമായ ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആറാം ക്ലാസുകാരിയെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. 

മാള സൊക്കോർസൊ സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയായ അവന്തികയെയാണ് വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വരമറിഞ്ഞെത്തിയ നാട്ടുകാർ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.

വളരെ പുതിയ വളരെ പഴയ