Zygo-Ad

മത വിദ്വേഷ പരാമര്‍ശം: പി.സി.ജോര്‍ജ് കോടതിയില്‍ കീഴടങ്ങി


 മത വിദ്വേഷ പരാമർശത്തില്‍ ബി.ജെ.പി. നേതാവും പൂഞ്ഞാർ മുൻ എം.എല്‍.എയുമായ പി.സി.ജോർജ് കോടതിയില്‍ കീഴടങ്ങി..

ഹൈക്കോടതി മൂൻകൂർ ജാമ്യം തള്ളിയതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ പൊലീസ് പിസി ജോർജിന് നോട്ടീസ് നൽകിയിരുന്നു. തുടർന്ന് ഇന്ന് സ്റ്റേഷനിൽ ഹാജരാകാമെന്നാണ് ജോർജ് അറിയിച്ചിരുന്നത്. ജോർജ് എത്താതായതോടെ പൊലീസ് സംഘം പത്തുമണിയോടെ വീട്ടിലെത്തി.എന്നാൽ ജോർജ് സ്ഥലത്ത് ഇല്ലെന്നാണ് വീട്ടുകാർ അറിയിച്ചത്.

ജനുവരി അഞ്ചിനാണ് ചാനൽ ചർച്ചക്കിടെ പിസി ജോർജ് മതവിദേഷ്വ പരാമർശം നടത്തിയത്. യൂത്ത് ലീഗ് ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പരാതിയിലാണ് പൊലീസ് കേസ്. കോട്ടയം സെഷൻസ് കോടതിയും പിന്നീട് ഹൈക്കോടതിയും പിസി ജോർജിന്റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരുന്നു

വളരെ പുതിയ വളരെ പഴയ