അപ്രതീക്ഷിത സംഭവങ്ങൾ എപ്പോൾ വേണമെങ്കിലും ജീവിതത്തിൽ സംഭവിക്കാമെന്നതുകൊണ്ട് തന്നെ പോളിസികൾ എന്നും മുതൽക്കൂട്ടാണ് .ഇത്തരത്തിൽ നിരവധി ഇൻഷുറൻസ് പദ്ധതികൾ തപാൽ വകുപ്പ് അവതരിപ്പിക്കാറുണ്ട് .ഇപ്പോഴിതാ ആയിരംരൂപയിൽ താഴെ വാർഷിക പ്രീമിയത്തിൽ 15 ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷാ ഇൻഷുറൻസ് പദ്ധതിയുമായി എത്തിയിരിക്കുകയാണ് തപാൽ വകുപ്പ്.
സാധാരണക്കാർക്ക് ഇണങ്ങുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതി.ഇങ്ങനെയും ഈ പദ്ധതിയെ വിശേഷിപ്പിക്കാം .തപാൽ വകുപ്പിന്റെ ബാങ്ക് ആയ ഇന്ത്യ പോസ്റ്റ് പെയ്മെന്റ് ബാങ്കാണ് 'മഹാസുരക്ഷ ഡ്രൈവ്' എന്ന പദ്ധതിയിൽ ഏവർക്കും ഇൻഷുറൻസ് പരിരക്ഷ എന്ന ലക്ഷ്യത്തോടെ ഇതുനടപ്പാക്കുന്നത്.
ആദ്യത്തെ രണ്ടു ലക്ഷം രൂപ വരെയുള്ള ക്ലെയിമുകൾക്കുശേഷമാണ് ഈ പദ്ധതിയിൽ പരിരക്ഷ കിട്ടുക. തപാൽ ഓഫീസുകളിൽനിന്ന് പദ്ധതിയെക്കുറിച്ചുള്ള വിശദ വിവരങ്ങൾ അറിയാം. വാഹന ഇൻഷുറൻസ്, വ്യക്തിഗത ആരോഗ്യ ഇൻഷുറൻസ് എന്നിവയും ഇതിനൊപ്പമുണ്ട്.
കിടത്തിച്ചികിത്സ, മുറി വാടക, പ്രതിദിന ഐ.സി.യു. ചികിത്സകൾക്ക് 15 ലക്ഷം വരെ ഇൻഷുറൻസ് പരിരക്ഷ കിട്ടും. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് 30 ദിവസംമുമ്ബും 60 ദിവസത്തിനുശേഷവുമുള്ള ചെലവുകളും ഉൾപ്പെടുത്താം. ഡേ കെയർ ചികിത്സ, ഓരോ ആശുപത്രി വാസത്തിനും 1000 രൂപ വരെ ആംബുലൻസ് വാടക, അവയവം മാറ്റിവെക്കലിന് പരിരക്ഷ തുടങ്ങിയവയും ലഭിക്കും.
അസംഘടിത തൊഴിലാളികൾക്കായി 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷാ പദ്ധതിയാണ് അന്ത്യോദയ ശ്രമിക് സുരക്ഷാ യോജന. തൊഴിലുറപ്പ് ഉൾപ്പെടെയുള്ള അസംഘടിതമേഖലാ തൊഴിലാളികളെ ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുത്താനാണ് ലക്ഷ്യം.
ഇന്ത്യ പോസ്റ്റ് പേയ്മെൻ്റ്സ് ബാങ്ക് അക്കൗണ്ട് ഉള്ളവർക്കു മാത്രമേ പദ്ധതികളിൽ ചേരാൻ സാധിക്കൂ. പുതുതായി ചേരേണ്ടവർക്കു പോസ്റ്റ് ഓഫീസ്, ഐ.പി.പി.ബി. ഏജന്റ്റ് വഴി അക്കൗണ്ട് തുറക്കാം ഇൻഷുറൻസിൻ്റെ കാലാവധി ഒരു വർഷമാണ്. പിന്നീട് ഓരോ വർഷവും പ്രീമിയം അടച്ച് പുതുക്കാം
മുതിർന്ന ഒരാൾക്ക് 899 രൂപ, രണ്ടുപേർക്ക് 1399 രൂപ, രണ്ടുപേർക്കും ഒരു കുട്ടിക്കും 1799, രണ്ടുപേർക്കും രണ്ടുകുട്ടികൾക്കും 2799 എന്നിങ്ങനെയാണ് പ്രീമിയം നിരക്കുകൾ.