Zygo-Ad

ഓട്ടോറിക്ഷകൾ അമിത കൂലി വാങ്ങുന്നു, മീറ്റർ ഇട്ടില്ലെങ്കിൽ ഇനിമുതൽ പണം നൽകേണ്ട!’; കടുത്ത നടപടിയുമായി എംവിഡി

 


മീറ്റർ ഇടാത്ത ഓട്ടോറിക്ഷകൾക്കെതിരെ കടുത്ത നടപടിയിലേക്ക് മോട്ടോർ വാഹന വകുപ്പ്. സ്റ്റിക്കർ പതിപ്പിച്ചിട്ടും മീറ്റർ ഇടാതെ സർവീസ് നടത്തിയാൽ പെർമിറ്റ് റദ്ദാക്കും. മാർച്ച് ഒന്നുമുതൽ മീറ്റർ ഇടാതെ വാഹനം ഓടിച്ചാൽ പണം നൽകരുതെന്ന് എംവിഡി നിർദേശം. ഓട്ടോറിക്ഷകൾ അമിത കൂലി വാങ്ങുന്നു എന്ന പരാതിയെ തുടർന്നാണ് നടപടി.

ഓട്ടോറിക്ഷാ തൊഴിലാളികള്‍ അമിതമായി പണം ഈടാക്കുന്നുവെന്നും മീറ്റര്‍ ഇടാതെ ഓടുന്നുവെന്നുമെല്ലാമുള്ള ഒട്ടേറെ പരാതികളാണ് മോട്ടോര്‍ വാഹനവകുപ്പിനും പോലീസിനും ലഭിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമെന്ന നിലയില്‍ ഇത്തരമൊരു തീരുമാനം ഉരുത്തിരിഞ്ഞത്.

വളരെ പുതിയ വളരെ പഴയ