Zygo-Ad

പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം: കണ്ണൂര്‍ സ്വദേശി യുവാവിന് 16 വര്‍ഷം തടവു ശിക്ഷ

 


പെരിങ്ങോം:  പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ യുവാവിന് 16 വർഷം തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കണ്ണൂർ പെരിങ്ങോം, മടക്കാംപൊയില്‍, കൊവ്വക്കാരൻ വാവ എന്ന കെ. ശ്രീജിത്തി(36)നാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ. രാജേഷ് ശിക്ഷ വിധിച്ചത്.

2022ലെ അവധിക്കാലത്തായിരുന്നു പീഡന ശ്രമം. കുട്ടിയെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. വാദി ഭാഗത്തിനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ ഷെറി മോള്‍ ജോസ് ഹാജരായി.

വളരെ പുതിയ വളരെ പഴയ