വീട്ടിലേക്കു നടക്കവേ സ്‌കൂള്‍ ബസ് കയറി; പാരിപ്പള്ളിയിൽ നാലാം ക്ലാസ് വിദ്യാര്‍ഥിനിക്കു ദാരുണാന്ത്യം


തിരുവനന്തപുരം ∙ മടവൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിക്കു സ്‌കൂള്‍ ബസ് കയറി ദാരുണാന്ത്യം. മടവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനി കൃഷ്‌ണേന്ദുവാണു മരിച്ചത്. കുട്ടിയെ ഇറക്കിയ ബസ് മുന്നോട്ട് എടുത്തപ്പോഴാണ് അപകടമെന്നാണു റിപ്പോര്‍ട്ട്.

മുന്നോട്ടു നടന്ന കുട്ടി കാല്‍ വഴുതി ബസിനു മുന്നിലേക്കു വീഴുകയായിരുന്നു. ബസിന്റെ പിന്‍ചക്രം കുട്ടിയുടെ ശരീരത്തില്‍ കയറിയിറങ്ങി. വീടിന് തൊട്ടടുത്തായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.‌

വളരെ പുതിയ വളരെ പഴയ