നിലമ്പൂർ: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട പി വി അൻവർ എംഎല്‍എയ്ക്ക് ജാമ്യം അനുവദിച്ചു.
നിലമ്പൂർ കോടതിയാണ് ജാമ്യം അനുവദിച്ചത്. അൻപതിനായിരം രൂപയുടെ രണ്ട് ആൾ ജാമ്യത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
അൻവറിന്റെ ഒതായിയിലെ വീട്ടിലെത്തിയാണ് ഇന്നലെ രാത്രി നിലമ്പൂർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. നിലമ്പൂർ സിഐ സുനില്‍ പള്ളിക്കലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അൻവറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കാട്ടാനയാക്രമണത്തില്‍ ആദിവാസി യുവാവ് മണി മരിച്ചതില്‍ പ്രതിഷേധിച്ച് ഡി.എം.കെ പ്രവർത്തകർ നിലമ്ബൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവമാണ് അറസ്റ്റില്‍ കലാശിച്ചത്.
ആക്രമണങ്ങള്‍ക്കായി സംഘം ചേരല്‍, പി.ഡി.പി.പി ആക്‌ട് പ്രകാരം പൊതുമുതല്‍ നശിപ്പിക്കല്‍, ഭാരതീയ ന്യായ സംഹിതയിലെ 132-ാം വകുപ്പ് പ്രകാരം പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെയുള്ള ബലപ്രയോഗം, 121-ാം വകുപ്പ് പ്രകാരം ഉദ്യോഗസ്ഥർക്ക് നേരെ ബലപ്രയോഗം എന്നിവ പ്രകാരം അൻവർ ഉള്‍പ്പെടെ 11 പേർക്കെതിരെയാണ് നിലമ്പൂർ പൊലീസ് കേസെടുത്തത്.
