കോഴിക്കോട് പോക്‌സോ കേസില്‍ അധ്യാപകൻ അറസ്റ്റില്‍; ശ്രീനിജ് സ്ഥിരം പ്രശ്‌നക്കാരൻ


കോഴിക്കോട്: പോക്‌സോ കേസില്‍ അധ്യാപകൻ അറസ്റ്റില്‍. ഹയർ സെക്കൻഡറി സ്‌കൂള്‍ അധ്യാപകനായ ഓമശ്ശേരി മങ്ങാട് പുത്തൂർ കോയക്കോട്ടുമ്മല്‍ എസ് ശ്രീനിജാണ് അറസ്റ്റിലായത്.

രണ്ട് വിദ്യാർഥികള്‍ നല്‍കിയ പരാതിയിലാണ് നടപടി. വിദ്യാർഥിനികളോട് വളരെ അടുത്തിടപഴകി ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അതിക്രമത്തിന് ഇരയായ വിദ്യാർഥികളുടെ മാതാപിതാക്കള്‍ പരാതി നല്‍കാൻ സ്‌കൂളിലെത്തിയപ്പോള്‍ അധ്യാപകൻ രക്ഷിതാക്കളെ മർദിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.

സ്‌കൂള്‍ വിദ്യാർഥിയെ മർദിച്ചതിനും ടീച്ചർമാരെ അസഭ്യം പറഞ്ഞതിനും വധഭീഷണി മുഴക്കിയതിനും ഇയാള്‍ക്കെതിരെ ആറോളം കേസുകള്‍ നിലവിലുണ്ട്.

വളരെ പുതിയ വളരെ പഴയ