നരഭോജി കടുവയ്ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതം; രാധയുടെ വിയോഗത്തില്‍ മനംതകര്‍ന്ന് മാനന്തവാടി

 


മാനന്തവാടിയില്‍ നരഭോജി കടുവയ്ക്കായുള്ള വനം വകുപ്പിന്റെ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. തെര്‍മല്‍ ഡ്രോണ്‍ ഉപയോഗിച്ചും ഇന്ന് തിരച്ചില്‍ നടത്തും. കഴിഞ്ഞ ദിവസം പ്രദേശത്ത് കടുവയ്ക്കായി കൂടുകള്‍ സ്ഥാപിച്ചിരുന്നു. മുത്തങ്ങയില്‍ നിന്നുള്ള കുങ്കിയാനകളെയും തിരച്ചിലിനായി എത്തിക്കും.

കൂടുതല്‍ ആര്‍ആര്‍ടി സംഘങ്ങളുടെ സഹായത്തോടെയാണ് ഇന്നത്തെ തിരച്ചില്‍. ഡോക്ടര്‍ അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ഉള്ള പ്രത്യേക ദൗത്യ സംഘവും തിരച്ചിലിനായി ഇന്ന് മാനന്തവാടിയിലെത്തും. അതേ സമയം കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.

കഴിഞ്ഞ ദിവസം മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായിരുന്നു. രാവിലെ 11ന് സംസ്‌കാര ചടങ്ങുകള്‍ ആരംഭിക്കും. കടുവയുടെ ആക്രമണത്തില്‍ രാധ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് യുഡിഎഫ് മാനന്തവാടി നഗരസഭയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ ആരംഭിച്ചു. എസ്ഡിപിഐയും പ്രദേശത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വൈത്തിരി മേഖലയിലും കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ചു. വൈത്തിരി പ്രദേശത്തും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്

വളരെ പുതിയ വളരെ പഴയ