ഇത് ഒറിജിനല്‍ അല്ല, ഈ പിഴ അടയ്ക്കാന്‍ വാട്സ്‌ആപ്പ് മെസ്സേജ് വരില്ല; മുന്നറിയിപ്പ്


കേരളം :മോട്ടര്‍ വാഹന വകുപ്പിന്റെ എംപരിവാഹന്‍ ആപ്പിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ സൈബര്‍ തട്ടിപ്പ് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്.

വാഹനങ്ങളുടെ നിയമ ലംഘനവുമായി ബന്ധപ്പെട്ട് എഐ ക്യാമറ വഴിയോ സ്പീഡ് ക്യാമറ വഴിയോ നേരിട്ടുള്ള വാഹന പരിശോധനയിലോ തയാറാക്കപ്പെടുന്ന ഇ-ചലാന്‍ എന്ന വ്യാജേനയാണ് മെസേജുകളും വാട്‌സാപ് സന്ദേശങ്ങളും ഫോണിലേയ്ക്ക് എത്തുന്നത്.

സീറ്റ് ബെല്‍റ്റും ഹെല്‍മറ്റുമൊക്ക ധരിച്ചു വാഹനമോടിച്ചവര്‍ക്ക് നിയമം ലംഘിച്ചെന്നു പറഞ്ഞാണ് വാട്‌സാപ്പില്‍ മെസേജ് എത്തുന്നത്. പിഴത്തുക അടയ്ക്കാന്‍ എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാനും ആവശ്യപ്പെടും.


എന്നാലോ എംപരിവാഹന് ഇത്തരത്തില്‍ എപികെ ഫയല്‍ ഇല്ലാ.. പ്ലേ സ്റ്റോര്‍, ആപ് സ്റ്റോര്‍ എന്നിവ വഴി മാത്രമേ പരിവാഹന്‍ ആപ് ഇന്‍സ്റ്റാള്‍ ചെയ്യാനാകൂ.. ഒറ്റ നോട്ടത്തില്‍ വ്യാജനെ കണ്ടെത്താനാകില്ലെങ്കിലും തട്ടിപ്പ് സന്ദേശത്തില്‍ ചലാന്‍ നമ്ബര്‍ 14 അക്കമാണ്. എന്നാല്‍ യഥാര്‍ഥ ചലാനില്‍ 19 അക്കമുണ്ട്. ബെംഗളൂരു സിറ്റി പൊലീസിന്റെ പ്രൊഫൈല്‍ ഉള്ള നമ്പറില്‍ നിന്നാണ് കൂടുതല്‍ തട്ടിപ്പും നടന്നിട്ടുള്ളത്.

മാസങ്ങളായി ഈ സൈബര്‍ തട്ടിപ്പ് തുടരുകയാണ്. ഇതിനെതിരെ മോട്ടര്‍ വാഹന വകുപ്പും പൊലീസും സമൂഹമാധ്യമങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുന്നറിയിപ്പ് കണ്ടപ്പോഴാണ് പലരിലേയ്ക്കും ഇത്തരത്തില്‍ മെസ്സേജ് എത്തിയിരുന്നു എന്നതും വ്യക്തമാകുന്നത്. അതുകൊണ്ട്, ആരെങ്കിലും വാട്‌സാപ്പില്‍ അയച്ച്‌ തരുന്ന ആപ്ലിക്കേഷന്‍ ഫയല്‍ ക്ലിക്ക് ചെയ്യരുതിരിക്കുക.

ഇ- ചെലാന്‍ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് മാത്രം വിവരങ്ങള്‍ സ്വീകരിക്കുക. പിഴ അടയ്ക്കാനുള്ള ഏതെങ്കിലും സന്ദേശം ലഭിച്ചാല്‍, അത് ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നുള്ളതാണോ എന്ന് ഉറപ്പാക്കുക. ഉപഭോക്തൃ സേവന വിഭാഗവുമായി നേരിട്ട് ബന്ധപ്പെട്ട് ഉറപ്പാക്കുക.

വ്യക്തിഗത വിവരങ്ങള്‍ ഒരിക്കലും ഒരു വ്യാജ സന്ദേശത്തില്‍ നല്‍കാതിരിക്കുക, ഇത്തരത്തില്‍ വരുന്ന സന്ദേശം നിങ്ങളുടെ അക്കൗണ്ട് വിവരങ്ങള്‍, പാസ്വേഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടാല്‍, അത് തട്ടിപ്പാണെന്ന് ഓര്‍ക്കുക, കാരണം. ഇത്തരം വിവരങ്ങള്‍ ഔദ്യോഗിക സന്ദേശങ്ങളില്‍ ആവശ്യപ്പെടില്ല…ലഭിക്കുന്ന മെസേജ് തട്ടിപ്പാണെന്നും തിരിച്ചറിഞ്ഞാല്‍ ഉടന്‍ തന്നെ ഇചലാന്‍ ഉപഭോക്തൃ സേവന വിഭാഗത്തെ അറിയിക്കുക.

ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിന് ഇരയായാല്‍ 1930 എന്ന നമ്പറില്‍ ഒരു മണിക്കൂറിനകം പരാതി റജിസ്റ്റര്‍ ചെയ്യണം. cybercrime.gov.in എന്ന സൈറ്റിലും പരാതികള്‍ റജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

വളരെ പുതിയ വളരെ പഴയ