കോട്ടക്കൽ :മകനോടൊപ്പം യാത്ര ചെയ്യവെ ബൈക്കില്‍ സാരി കുടുങ്ങി റോഡില്‍ തലയിടിച്ച് വീണ് അമ്മയ്ക്ക് ദാരുണാന്ത്യം
മലപ്പുറം കോട്ടക്കല്‍ തോക്കാമ്ബാറ സ്വദേശി പരേതനായ കോടിയേരി ഗോപാലൻ്റെ ഭാര്യ ബേബി(65)യാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
ദേശീയപാത ചങ്കുവെട്ടി ജങ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്. മകൻ എബിനൊപ്പം ബൈക്കില്‍ പോവുകയായിരുന്നു ബേബി. ഇവരുടെ സാരി ബൈക്കിന്‍റെ ചെയിനില്‍ കുടുങ്ങി. പിന്നാലെ ബേബി റോഡില്‍ തെറിച്ചു വീഴുകയുമായിരുന്നു. ബൈക്ക് മറിഞ്ഞ് എബിനും റോഡില്‍ വീണു.